നിങ്ങൾ ശ്രവണ സഹായി (ഹിയറിങ് എയ്ഡ് ) ഉപയോഗിക്കുമ്പോൾ ആർക്കാണ് പ്രയോജനം ലഭിക്കുന്നത്?
ശ്രവണസഹായികൾ നിങ്ങളുടെ ജീവിത നിലവാരം മാത്രമല്ല മെച്ചപ്പെടുത്തുക, നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും കൂടെയാണ്.
സാധാരണയായി കാണപ്പെടുന്ന കേൾവിക്കുറവുകളിൽ ചെവിയിലെ സെൻസിറ്റീവ് നാഡീകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.
നിലനിൽക്കുന്ന നാഡീകോശങ്ങളെ പിന്തുണച്ചു കൊണ്ട് ശ്രവണസഹായികൾ ചെവിയിൽ പ്രവേശിക്കുന്ന ശബ്ദങ്ങളെ വർദ്ധിപ്പിക്കുന്നു. മറ്റ് നാഡീകോശങ്ങളുടെ നഷ്ടം നികത്താൻ ഇതിലൂടെ സാധ്യമാകുന്നു.
കേൾവിക്കുറവുള്ള ആളുകൾ സംഭാഷണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാം.
കാരണം മറ്റുള്ളുവരുമായി സംസാരിക്കുമ്പോൾ പൂർണമായി സംസാരം കേൾക്കാൻ സാധിക്കുന്നില്ല തന്മൂലം അവരോട് വീണ്ടും എടുത്ത് ചോദിക്കേണ്ടി വരുന്നു. ഈ അവസ്ഥ ഒഴിവാക്കാനായി ആളുകളുമായി സംസാരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ നിന്നും മനപ്പൂർവം ഒഴിഞ്ഞു മാറുന്നു. ഇത് അവരെ തീർത്തും ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
ഇത് മൂലം മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുന്നു. സമ്മർദ്ദവും നിരാശയും ഉറക്കക്കുറവിലേക്ക് നയിക്കുന്നു, അത് ക്ഷീണത്തിന് കാരണമാകുന്നു. പിന്നീട് കടുത്ത വിഷാദവും പ്രിയപ്പെട്ടവരിൽ നിന്ന് പൂർണ്ണമായ അകൽച്ചയ്ക് കാരണമാകുന്നു.
ശ്രവണ സഹായി ഉപയോഗിക്കുന്നതിലോടെ ഇതിനെല്ലാം പരിഹാരമാകുന്നു. ശ്രവണസഹായികളുടെ ഏറ്റവും വ്യക്തമായ ഗുണം അവ നന്നായി കേൾക്കാൻ നിങ്ങളെ സഹായിക്കുന്നു എന്നതാണ്. ഓഡിയോളജിസ്റ്റിന്റെ നിർദ്ദേശ പ്രകാരം മാത്രം ഹിയറിങ് എയ്ഡ് ഉപയോഗിക്കുക അത് നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു.
കേൾവിക്കുറവ് ഉണ്ടായിട്ടും ശ്രവണ സഹായി ഉപയോഗിക്കാതിരിക്കുന്നതിന് പലരും പല കാരണങ്ങളും പറയാറുണ്ട്. എന്നാൽ അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നേട്ടങ്ങൾ മനസ്സിലാക്കിയാൽ ശ്രവണ സഹായി നൽകുന്ന സഹായം മറ്റേതൊരു ആശങ്കയേക്കാളും വളരെ ഉയർന്നതാണെന്ന് വ്യക്തമാണ്.