Kochi
+918078990955
+918089107757

ശ്രവണസഹായി ഉപയോഗിക്കാതിരുന്നാൽ  നിങ്ങളുടെ ശ്രവണശേഷ...

ശ്രവണസഹായി ഉപയോഗിക്കാതിരുന്നാൽ  നിങ്ങളുടെ ശ്രവണശേഷി കുറയുന്നുണ്ടോ? Does Your Hearing Degrade Without a Hearing Aid? മറ്റുള്ളവർ തനിക്ക് കേൾവിക്കുറവ് ഉണ്ടെന്നു തിരിച്ചറിയും എന്ന ധാരണയിൽ ശ്രവണ സഹായി ഉപയോഗിക്കാതിരിക്കുന്ന പലരേയും നമുക്ക് കാണാം. എന്നാൽ ഇത് വളരെ അപകടകരമാണ്. കേൾവിക്കുറവ് കൂടുതൽ വഷളാവുകയും. മനസ്സിലാക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും. ■ ശ്രവണ, നാഡീ കേന്ദ്രങ്ങൾ ചെവിയിലെയും തലയിലെയും പല ഭാഗങ്ങളാണ് കേൾവി സാധ്യമാക്കുന്നത്. ഈ ഭാഗങ്ങളിൽ എവിടേലും പ്രശ്നങ്ങൾ നേരിട്ടാൽ അത് കേൾവിക്കുറവിന് കാരണമാകും. ചെവിയിലെ ഞരമ്പുകളാണ് ശബ്‌ദം എടുത്ത് തലയിലേക്ക് അയയ്ക്കുന്നത്. തലച്ചോറിലെ നാഡി കേന്ദ്രം ശബ്ദങ്ങൾ പ്രോസസ്സ് ചെയ്യുകയും വിവർത്തനം ചെയ്ത ശബ്ദങ്ങളും മറ്റ് ശബ്ദങ്ങളും ആയി തിരികെ അയയ്ക്കുകയും ചെയ്യുന്നു. ഈ ഞരമ്പുകൾ ശരിയായി പ്രവർത്തിക്കാൻ  അവ ഉപയോഗിക്കണം. ഈ അർത്ഥത്തിൽ അവ ശരീരത്തിലെ പേശികളുമായി സാമ്യമുള്ളതാണ്, നിങ്ങൾ അവയ്‌ക്ക്  വ്യായാമം നൽകിയില്ലെങ്കിൽ അവ ദുർബലമാകാൻ തുടങ്ങും. ഞരമ്പുകളുടെ ഈ ദുർബലതയാണ് ശബ്‌ദം കൃത്യമായി കേൾക്കുന്നതിനും വിവർത്തനം ചെയ്യുന്നതിനും കൂടുതൽ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നത്, ഈ ഞരമ്പുകൾ പ്രവർത്തിക്കാത്ത അവസ്ഥയിലായാൽ അവ തിരികെ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. ■  ശ്രവണസഹായികൾ എങ്ങനെ   സഹായിക്കുന്നു ശ്രവണ സഹായി ഉപയോഗിക്കുന്നതിലൂടെ ശബ്ദം ചെവിയിൽ എത്തുകയും കേൾക്കുന്നത് മനസ്സിലാക്കാൻ സാധിക്കുന്നു. ശ്രവണ സഹായി ചെവിയിലെയും തലയിലെയും ഞരമ്പുകളുടെ പ്രവർത്തനം നിലനിർത്തുന്നു. ഇതിലൂടെ ഞരമ്പുകൾ പ്രവർത്തന രഹിതമാകുന്നതിനെ തടയുകയും. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കേൾവിക്കുറവ് കണ്ടെത്തി ഉടനെ തന്നെ പരിഹാരം തേടേണ്ടത് അനിവാര്യമാണ്. ശ്രവണ സഹായി ഉപയോഗിക്കാതെ പിന്നീട് നോക്കാമെന്നു പറഞ്ഞു നീട്ടി വൈക്കുന്നതിലോടെ ഞരമ്പുകളുടെ പ്രവർത്തനം സാരമായി ബാധിച്ചേക്കകം. പിന്നീട് ശ്രവണ സഹായി ഉപയോഗിച്ചാൽ കൂടെ ശബ്‌ദം കേൾക്കാനുള്ള കഴിവ് വീണ്ടെടുക്കാൻ സഹായിക്കുന്നതിന്  കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നു. ചുരുക്കത്തിൽ കേൾവിക്ക് ആവശ്യമായ നാഡികളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നതിന് ശ്രവണ സഹായി ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നു.
 2019-08-20T10:17:45