Kochi
+918078990955
+918089107757

വര്‍ധക്യത്തില്‍ കേള്‍വി കുറയുമ്പോള്‍ വാര്‍ധക്യത്...

വര്‍ധക്യത്തില്‍ കേള്‍വി കുറയുമ്പോള്‍ വാര്‍ധക്യത്തില്‍ കേള്‍വി കുറഞ്ഞുവരുന്നതിന്‌ കാരണങ്ങള്‍ പലതാണ്‌. കേള്‍വി കുറയുന്നത്‌ വാര്‍ധക്യം കൂടുതല്‍ ദുസഹമാക്കുന്നു. കേള്‍വിക്കുറവിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാര മാർഗം തേടേണ്ടത്  അനിവാര്യമാണ്. കേൾവിക്കുറവുള്ള വ്യക്തികളുടെ ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാനസികവും, സാമൂഹികവുമായ മാറ്റങ്ങൾ തിരിച്ചറിയാതെ പോകുന്നു. അതിൽ പ്രധാനപെട്ടവയാണ് # സാമൂഹിക കാര്യങ്ങളിൽ നിന്നും     പിൻവാങ്ങൽ # മാനസിക പിരിമുറുക്കം # ആത്മവിശ്വാസം കുറയുക # ഒറ്റപ്പെടൽ കാരണങ്ങള്‍ പലത്‌ പ്രായമായവരിലുണ്ടാകുന്ന കേള്‍വിക്കുറവിന്‌ കാരണങ്ങള്‍ പലതാണ്‌. ഇവരില്‍ പ്രധാനമായും ഉണ്ടാകുന്ന കേള്‍വിക്കുറവാണ്‌ പ്രെസ്‌ബൈഒക്കോസിസ്‌. പ്രായം കൂടുമ്പോള്‍ ചെവിയിലെ ഞരമ്പുകള്‍ക്കുണ്ടാകുന്ന ബലക്ഷയമാണ്‌ ഈ അവസ്‌ഥയ്‌ക്കു കാരണം. ശരീരത്തിന്റെ സന്തുലിതാവസ്‌ഥ നിലനിര്‍ത്തുക, ശബ്‌ദം കേള്‍ക്കുക എന്നീ വ്യത്യസ്‌തങ്ങളായ രണ്ട്‌ ധര്‍മ്മങ്ങളാണ്‌ ചെവിക്കുള്ളത്‌. നമ്മുടെ ചുറ്റുപാടില്‍നിന്നുള്ള ശബ്‌ദവീചികള്‍ പിടിച്ചെടുത്ത്‌ നമ്മളെ മറ്റുള്ളവരുമായി സംവദിക്കാന്‍ അനുവദിക്കുന്ന ഇടനിലക്കാരനാണ്‌ ചെവി.
 2019-04-03T06:10:56