Kochi
+918078990955
+918089107757

കേള്‍വിക്കുറവും ഡിമെന്‍ഷ്യയും പലപ്പോഴും കേള്‍വിക...

കേള്‍വിക്കുറവും ഡിമെന്‍ഷ്യയും പലപ്പോഴും കേള്‍വിക്കുറവ്‌ ഡിമെന്‍ഷ്യയുടെ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. കേള്‍വിക്കുറവും ഡിമെന്‍ഷ്യയും തമ്മില്‍ നിരവധി സാദൃശ്യങ്ങളുണ്ട്‌. കാര്യങ്ങള്‍ പറയുന്നതില്‍ വ്യക്‌തതയില്ലായ്‌മ, അന്തര്‍മുഖരായിരിക്കുക, കൃത്യസമയത്ത്‌ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരിക എന്നിവയാണ്‌ ഇവരില്‍ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങള്‍. ഡിമെന്‍ഷ്യയും കേള്‍വിക്കുറവും ഒന്നിച്ച്‌ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്‌. അത്‌ ഗുരുതരമായ പ്രശ്‌നമായി മാറുന്നു. കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാനുള്ള കഴിവും (കോഗിനേഷന്‍) കേള്‍വിയും പരസ്‌പരം ബന്ധപ്പെട്ടാണിരിക്കുന്നത്‌. അതിനാല്‍ കേള്‍വി മോശമായാല്‍ കോഗിനേഷന്‍ കുറയും കോഗിനേഷന്‍ മോശമായാല്‍ കേള്‍വിയും. അതുകൊണ്ടാണ്‌ കേ ള്‍വിക്കുറവ്‌ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത്‌. ഒരുകാര്യം കൃത്യമായി കണ്ടും കേട്ടും തിരിച്ചറിയാനുള്ള ഗ്രഹണശേഷി ഇല്ലാതാകുന്നു.
 2019-04-05T12:19:43