Kochi
+918078990955
+918089107757

കേള്‍വിക്കുറവും മാനസിക സമ്മര്‍ദവും കേള്‍വിക്കുറവു...

കേള്‍വിക്കുറവും മാനസിക സമ്മര്‍ദവും കേള്‍വിക്കുറവുമൂലം കാര്യങ്ങള്‍ വ്യക്‌തമായി മനസിലാക്കാന്‍ കഴിയാത്തതിനാല്‍ മറ്റുള്ളവരുമായി സംസാരിക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. ഇത്‌ പ്രായമായവരെ വളരെയധികം വിഷമിപ്പിച്ചേക്കാം. അതിനൊപ്പം പെട്ടെന്ന്‌ കേള്‍വിക്കുറയുന്നതുമൂലമുള്ള മാനസിക പിരിമുറുക്കം. ഇന്നത്തെക്കാലത്ത്‌ ഫോണ്‍ ഉപയോഗിക്കാനുള്ള പ്രയാസമായിരിക്കും അവരെ ഏറ്റവും അലട്ടുക. കേള്‍വിക്കുറവുള്ള വ്യക്‌തിയോട്‌ സംസാരിക്കാനുള്ള പ്രയാസം കാരണം മറ്റുള്ളവര്‍ അകലാന്‍ ശ്രമിക്കും. ഇത്‌ അവരെ സമൂഹത്തില്‍നിന്ന്‌ ഉള്‍വലിയുന്നതിനു പ്രേരിപ്പിക്കും. എല്ലാക്കാര്യങ്ങളോടും നെഗറ്റീവ്‌ ചിന്താഗതി, വിഷാദം മുതലായവയ്‌ക്ക് കാരണമാവുകയും ചെയ്യും. കേള്‍വിക്കുറവുള്ളവരില്‍ ശരീരത്തിന്റെ സന്തുലിതാവസ്‌ഥ നഷ്‌ടപ്പെടുന്നു. നില്‍ക്കുകയും നടക്കുകയും ചലിക്കുകയും ചെയ്യുമ്പോള്‍ ശരീരം വീഴാതെ നില്‍ക്കുന്നത്‌ ഈ സന്തുലിതാവസ്‌ഥ നിലനില്‍ക്കുന്നതുകൊണ്ടാണ്‌.
 2019-04-11T03:48:34