ഓഡിയോമെട്രി പരിശോധന
പല കാരണങ്ങള്‍ കൊണ്ടും കേള്‍വിക്കുറവ് ഉണ്ടാകാം. അതിനാല്‍ കേള്‍വിക്കുറവിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഓഡിയോളജിസ്റ്റ് വിദഗ്‌ധനെക്കണ്ട് പരിശോധനയിലൂടെ യഥാര്‍ഥ കാരണം കണ്ടെത്തണം.
ഓഡിയോമെട്രി പരിശോധനയാണ് സാധാരണ നടത്തുന്നത്. കേള്‍വിക്കുറവുണ്ടോയെന്നും അതിന്റെ കാരണം കണ്ടെത്താനും ഇത് സഹായിക്കും.
ശബ്‌ദവീചികളുടെ നിരക്ക് ശ്രവിപ്പിച്ച് രോഗിയുടെ ഇരു ചെവിയുടെയും കേള്‍വി ശക്‌തി ഓഡിയോമെട്രിയിലൂടെ പരിശോധിക്കുന്നു. ഈ പ്രകമ്പനങ്ങള്‍ രോഗിക്ക് സംവേദനമാകുന്നുണ്ടോയെന്ന് പരിശോധനയിലൂടെ അറിയാന്‍ സാധിക്കും.
കര്‍ണപടം, മധ്യകര്‍ണം എന്നിവയുടെ തകരാറുമൂലമുണ്ടാകുന്ന കണ്ടക്‌ടീവ് ഹിയറിംഗ് ലോസ്.
വെസ്‌റ്റിബുലോ കോക്ലിയര്‍ നാഡിയുടെയോ തലച്ചോറിലെ ആഡിറ്ററി കോര്‍ട്ടക്‌സിന്റെയോ തകരാറുമൂലമുള്ള സെന്‍സറി ന്യൂറല്‍ എന്നിവയും കേള്‍വിക്കുറവിന് കാരണമാകാം.