Kochi
+918078990955
+918089107757

പരിഹാരം വൈകരുത്‌ പ്രായവരില്‍ ഹൈഫ്രീക്വന്‍സിയിലുള്...

പരിഹാരം വൈകരുത്‌ പ്രായവരില്‍ ഹൈഫ്രീക്വന്‍സിയിലുള്ള കേള്‍വിയാണ്‌ ആദ്യം നഷ്‌ടപ്പെടുന്നത്‌. അതിനാല്‍ പറയുന്ന ശബ്‌ദം കേള്‍ക്കാം എന്നാല്‍ എന്താണ്‌ പറഞ്ഞതെന്ന്‌ വ്യക്‌തമായി മനസിലാക്കാന്‍ കഴിയുന്നില്ല. ഹൈഫ്വീക്വന്‍സിയിലാണ്‌ ശബ്‌ദം വാക്കുകളായി തിരിച്ചറിയപ്പെടുന്നത്‌. കുട്ടികളുടെയും സ്‌ത്രീകളുടെയും ഹൈഫ്രീക്വന്‍സി ശബ്‌ദമാണ്‌. അതിനാല്‍ പ്രായമായവര്‍ക്ക്‌ ഇവരുടെ സംസാരം കേട്ടു മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കണ്ണിന്റെ പ്രശ്‌നങ്ങള്‍ ശസ്‌ത്രക്രിയയിലൂടെ ശരിയാക്കാവുന്നതാണ്‌. എന്നാല്‍ പ്രായമായവരില്‍ ഉണ്ടാകുന്ന കേള്‍വിക്കുറവിന്‌  ശ്രവണസഹായിയാണ്‌ (ഹിയറിംഗ്‌ എയിഡ്‌) ഇതിനുള്ള ഒരേ ഒരു പരിഹാരം. പലര്‍ക്കും ശ്രവണ സഹായികള്‍ ഉപയോഗിക്കാന്‍ മടിയാണ്‌.  കണ്ണാടി ഉപയോഗിക്കുന്ന അതേ മനസോടെ ശ്രവണസഹായിയും ഉപയോഗിക്കാവുന്നതാണ്‌.
 2019-04-22T11:34:29