#മരുന്ന് കഴിച്ച് മാറ്റാൻ പറ്റില്ല എന്ന് അറിഞ്ഞപോഴെക്കും വർഷങ്ങൾ കടന്നു...
30 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയും മുത്തശ്ശനും കൂടെ എന്നെ കാണാൻ ക്ലിനിക്കിൽ വന്നു
മുത്തശ്ശൻ ആ ചേച്ചിയോട് മോൾ കേറികൊള്ളൂ എന്ന ആക്ഷൻ കാണിച്ചത് കണ്ടു ഞാൻ പെന്നൊക്കെ എടുത്ത് എഴ്താൻ തയാറായി ഇരുന്നു..
മുഖത്ത് നോക്കാതെ ഞാൻ ചോദിച്ചു പേരെന്താ..
വാ....
പിന്നെ എനിക്ക് ക്ലിയറായില്ല..ഞാൻ ഏഹ്ഹ് എന്ന് ചോദിച് അവരെ നോക്കി..അവർ പിന്നേം എന്നോട് ഇത് പോലെ തന്നെ പറഞ്ഞു.."എനിക്ക് മനസിലായില്ല" എന്ന് ഞാൻ ലേശം വെഷമത്തിൽ പറഞ്ഞു..അവർ നിസ്സഹയായി ..മുടി മെല്ലെ മാറ്റി ചെവിയിൽ വെച്ചിരിക്കുന്ന ഹിയറിങ് ഐയ്ഡ് എന്നെ കാണിച്ചു..
അവർ കരയുകയാണ്..എനിക്ക് ഒന്നും മനസിലാവുന്നില്ലലോ എന്നായിരിക്കും ആ മനസ്സിൽ..
ഞാനാ മുത്തശ്ശനെ വിളിച്ചു..അദ്ദേഹം വാതിൽ കടന്ന് വരുമ്പോഴേ "നിക്കധികം അറീല കുട്ടി..കൊർച്ച് മാസായിട്ടെ നിക്കറിയൂ..മകന്റെ ഭാര്യ ആണ് ..അവര്ടെ അമ്മേനെ വിളിച്ച് തരാം..മോള് സംസാരിക്കു..
അദ്ദേഹം എനിക്ക് നമ്പർ ഡയല് ചെയ്ത് തന്നു..ഞാൻ അവരോട് സംസാരിച്ചു..3 വയസിൽ അവൾക്ക് കേൾവികൊറവ് ഉണ്ട് എന്ന് കണ്ടുപിടിക്കാനായി..ഒരു ക്ലിനിക്കിൽ പോയി ടെസ്റ്റ് ചെയ്തു..അവിടെ നിന്ന് ഹിയറിങ് എയ്ഡ് വാങ്ങാൻ നിർദേശിച്ചു..ഹിയറിങ് എയ്ഡ് വാങ്ങി... 2 ആഴ്ച അവിടെ പരിശീലനം കൊടുത്തു..
അതിനിടയിൽ മരുന്ന് കഴിച്ച് മാറിയാലോ എന്ന് കരുതി ഹോമിയോ ഡോക്ടറെ കാണിച്ചു" വെച്ചിരിക്കുന്ന ഹിയറിങ് എയ്ഡ് അയാളുടെ മരുന്നിനെ ബാധിക്കും എന്ന പറഞ്ഞ് അയാൾ 7 വർഷത്തോളം അത് വെക്കരുത് എന്ന നിർദേശിച്ചു.."
അങ്ങനെ ശബ്ദങ്ങളായി ഇണങ്ങി വന്ന അവൾ പിന്നേയും ബധിരതയുടെ ലോകത്ത്. ..മരുന്ന് കഴിച്ച് മാറ്റാൻ പറ്റില്ല എന്ന അറിഞ്ഞപോഴെക്കും വർഷങ്ങൾ കടന്നു..
സംസാരം പഠിച്ചു വരാനുള്ള വയസും കഴിഞ്ഞു..അവർ ശബ്ദം കേൾക്കും... എന്നാൽ മനസ്സിലാക്കാനോ അതിനു തിരിച്ച് വ്യക്തമായി മറുപടി കൊടുക്കാനോ പറ്റില്ലെന്നായി...
അവർ രണ്ടാളും ഹാപ്പിയാണ് മോളെ..അവർ കാര്യങ്ങൾ എങ്ങനെയൊക്കയോ പറയിണ്ട്...ഇത് ഞങ്ങളുടേം മോളല്ലേ..വേണ്ടന്ന് വെക്കാൻ പറ്റില്ലാലോ..അവൾക്ക്
ഒന്ന് വയ്യ എന്ന് തോന്നി പറഞ്ഞാലും ഞങ്ങൾക്ക് അത് മനസിലാകണ്ടേ..അദ്ദേഹം അത് പറയുമ്പോ ആ കണ്ണ് നിറഞ്ഞു..
അദ്ദേഹത്തിന്റെ മകനും കേൾവിക്കൊറവിണ്ട്....എന്നാലും അവർ നന്നായി പരിശീലിപ്പിച്ചു ..അദ്ദേഹം ഇന്ന് ബാങ്കിൽ ജോലി ചെയ്യുന്നു.....
"എന്നാലും ഒരു അഭിപ്രായം.. അത് കൊണ്ട് ഒരു മനുഷ്യജീവിതം വളരെ നന്നായി നശിപ്പിക്കാൻ സാധിച്ചു.."
ബധിരത മൂന്നു വയസിനു മുന്‍പെങ്കിലും ചികിത്സിച്ചാല്‍ മാത്രമേ സംസാരശേഷി ലഭിക്കുകയുള്ളൂ. തലച്ചോറിന്റെ ന്യൂറോ പ്ലാസ്്റ്റിസിറ്റി ന്യൂറോ സ്‌കാവഞ്ചിങ് എന്നീ പ്രത്യേകതകള്‍ കൊണ്ടാണത്. സംസാരവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം ചെറിയ പ്രായത്തില്‍ തന്നെ ഉദ്ദീപിക്കപ്പെട്ടില്ലെങ്കില്‍ മറ്റേതെങ്കിലും കാര്യങ്ങള്‍ തലച്ചോറിന്റെ ആ ഭാഗത്തെക്കൂടി അപഹരിക്കുകയും പിന്നീട് സംസാരശേഷി
വികസിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ബധിരരും മൂകരുമായ കുട്ടികളെ, അംഗവിക്ഷേപങ്ങള്‍കൊണ്ട് സംവദിക്കുക എന്ന അവസ്ഥയില്‍ നിന്ന് കേള്‍ക്കുന്ന, സംസാരിക്കുന്ന സാധാരണ കുട്ടികളായി മാറ്റിക്കൊണ്ടു വരാൻ ഹിയറിങ് എയ്ഡ് ഉപയോഗിച്ച് കൃത്യമായ പരിശീലനത്തിലൂടെ സാധ്യമാണ്.
മൂന്നു വയസിനു മുമ്പേ ഹിയറിങ് എയ്ഡ് ഉപയോഗിച് തുടങ്ങിയാലേ ഇത്തരത്തില്‍ ഫലപ്രദമാകുന്നുള്ളൂ. അതുകൊണ്ട്് തന്നെ എത്രയും നേരത്തെ കേള്‍വിക്കുറവ് കണ്ടുപിടിക്കേണ്ടതായുണ്ട്.