Kochi
+918078990955
+918089107757

#കാതിനും വേണം കരുതൽ.. നന്നെ ചെറുപ്പത്തിലേ കാഴ്ചയു...

#കാതിനും വേണം കരുതൽ.. നന്നെ ചെറുപ്പത്തിലേ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടിട്ടും ഇച്ഛാശക്തികൊണ്ട് ജീവിത വിജയം നേടിയ ഹെലന്‍ കെല്ലര്‍ പറയുന്നത്. അന്ധതയെക്കാള്‍ എത്രയോ ദുരിത പൂര്‍ണമായ ബധിരത എന്നാണ്. അന്ധര്‍ക്ക് ദൃശ്യലോകം മാത്രം നഷ്ടമാകുമ്പോള്‍ ജന്മനാ ബധിരരായവര്‍ക്ക് ശബ്ദലോകവും സംസാരം വഴിയുമുള്ള ആശയവിനിമയ ലോകവും നഷ്ടമാകുന്നു. കുട്ടികളിൽ സംസാരഭാഷ ആശയവിനിമയ കഴിവുകൾ വികസിക്കുന്നതിന് ശ്രവണശേഷി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ, കേൾവിക്കുറവ് വ്യക്തിജീവിതത്തിൽ എന്നതുപോലെ ബൗദ്ധിക, വൈകാരിക, സാമൂഹികതലത്തിൽ പ്രതിഫലിപ്പിക്കുന്ന വിനകൾ ഒട്ടനവധിയാണ്. ചെവി വളരെ സങ്കീർണമായ ഒരു അവയവമാണ്. ചെവിയുടെ എല്ലാ ഭാഗങ്ങളും ശബ്ദനാഡിയും തലച്ചോറും കൂടി ഒരുമിച്ചുള്ള പ്രവർത്തനം കാരണമാണ് കുട്ടിക്ക് അവരുടെ ചുറ്റുപാടുമുള്ള ശബ്ദങ്ങൾ കേൾക്കാനും പ്രക്രിയപ്പെടുത്താനും സാധിക്കുന്നത്. ഈ ഭാഗങ്ങളിൽ ഏതെങ്കിലും പ്രവർത്തിക്കുന്നില്ലെങ്കിൽ കേൾവിക്കുറവ് സംഭവിക്കും. സംസാരിക്കുന്നതിനുള്ള മാനദണ്ഡം എന്ന് പറയുന്നത് കുട്ടികൾക്ക് വ്യക്തമായി സംഭാഷണം കേൾക്കാനും അതിനോട് പ്രതികരിക്കാനുമുള്ള കഴിവാണ്. അതിനാൽ കേൾവിക്കുറവ് ഉണ്ടായാൽ അടിസ്ഥാന ഭാഷാ വികസനം പലപ്പോഴും വൈകിയേക്കാം. ഇതുമൂലം കുട്ടിക്ക് വളരുംതോറും അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ശൈശവാവസ്ഥ മുതൽ സ്‌കൂളുകൾ വരെയുള്ള വർഷങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരും. അതുപോലെ സാമൂഹിക കഴിവുകൾ വികസിപ്പിക്കാനുള്ള കഴിവിനെ ബാധിക്കും. കുഞ്ഞ് ഗർഭാവസ്ഥയിലായിരിക്കുമ്പോൾ തന്നെ ശബ്ദങ്ങൾ കേൾക്കാനുള്ള കഴിവ് ദൈവം കൊടുത്തിട്ടുണ്ട്. ഒരു കുട്ടിക്ക് ജിവിതത്തിൽ ഭാഷ പഠിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സമയം ആദ്യ മൂന്ന് വർഷങ്ങളിലാണ്. ജനിച്ച ആറു മാസത്തിനുള്ളിൽ തന്നെ കുട്ടി ഭാഷ പഠിക്കാനാരംഭിക്കുന്നു. അതിനാൽ നേരത്തെയുള്ള കേൾവി നിർണയം അനിവാര്യമാണ്.
 2019-04-30T09:20:15